സഅദിയ്യ ഇംഗ്ലീഷ് മീഡിയം പൊതു പരീക്ഷയിൽ റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ ഉസ്താദ്മാരെയും അനുമോതിച്ചു
ദേളി : 2024 ജനുവരി 6 നടന്ന ഇസ്ലാമിക് എഡ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം പത്താം തരം പൊതു പരീക്ഷയിൽ സഅദിയ്യ ഇംഗ്ലീഷ് മീഡിയം റെസിഡന്റിയൽ സീനിയർ സെക്കന്ററി മദ്റസക്ക് തിളക്കമാർന്ന വിജയവും ഉന്നത റാങ്കും
3000 ൽ അതികം കുട്ടികൾ സ്കൂളിൽ പഠിച്ചു വരുന്നു
92 വിദ്യാർത്ഥികൾ പത്താം തരത്തിൽ പൊതു പരീക്ഷ എഴുതി
എല്ലാം വിഷയത്തിലും മുഴുവൻ മാർകും കരസ്ഥമാക്കി 29 വിദ്യാർത്ഥികൾ പ്രതിഭ പുരസ്‌ക്കാരതിന് അർഹരായി
21 വിദ്യാർത്ഥികൾ A++ ഗ്രേഡും 13 വിദ്യാർഥികൾ A+ ഗ്രേഡും കരസ്ഥമാക്കി
നൂറുൽ ഉലമ എം എ ഉസ്താദിന്റെ നോട്ടം കൊണ്ട് അനുഗ്രഹിതമായ പാരമ്പര്യ പൈതൃകമുള്ള ഇസ്ലാമിക ചിട്ടയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം പകർന്നു കൊടുക്കുന്ന
ഒട്ടേറെ നേട്ടങ്ങൾക്ക് അർഹരായ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഈ നേട്ടം ചരിത്രത്തിലെ ഒരു നാഴിക കല്ലായി മാറി
റാങ്ക് ജേതാക്കളായ 63 വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ ഉസ്താദ്മാരായ അബൂബക്കർ സഅദി കുമ്പടാജെ, സി പി ഇബ്രാഹിം സഅദി ഹല്ലാജ സഖാഫി ആദൂർ, മൂഹിയദ്ധീൻ കുട്ടി മുസ്‌ലിയാർ എന്നിവരെയും സ്കൂൽ പ്രത്യേകം പുരസ്‌കാരങ്ങൾ നൽകി അനുമോതിച്ചു
ജാമിയ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ജനറൽ സെക്രട്ടറി ഫസൽ കോയമ്മ തങ്ങൾ കൂറ, വർക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് , ഇംഗ്ലീഷ് മീഡിയം മാനേജർ അബ്ദുൽ വഹാബ്, പ്രിൻസിപ്പൽ സയ്യിദ് ശിഹാബ്, സദർ മുഅല്ലിം കൊല്ലംമ്പാടി അബ്ദുൽ സഅദി സഅദി, പി ടി എ പ്രസിഡന്റ് അബ്ദുല്ല ഹുസൈൻ കടവത്ത് തുടങ്ങിയവർ ഈ നേട്ടത്തിൽ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി