അരവിന്ദ് കെജ്രിവാളിന്ബി ജെ പി യില്‍ചേരാന്‍ സമ്മര്‍ദ്ദം; ഒരിക്കലും ബി ജെ പി യില്‍ ചേരില്ലെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി -ബി ജെ പി യില്‍ ചേരാന്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
എന്നാല്‍ ഒരിക്കലും ബി ജെ പി യില്‍ ചേരില്ലെന്നു കെജ്രിവാള്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു സ്‌കൂളിന്റെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്കെതിരെ എന്ത് ഗൂഢാലോചന വേണമെങ്കിലും നടത്താം. ബി ജെ പിയില്‍ ചേര്‍ന്നാല്‍ എന്നെ വെറുതെ വിടാമെന്ന് അവര്‍ പറയുന്നു. പക്ഷേ ഒരിക്കലും ബി ജെ പി യില്‍ ചേരില്ലെന്ന് ഞാന്‍ പറഞ്ഞു – അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.