റഫയിലെ കിന്‍ഡര്‍ ഗാര്‍ട്ടനുനേരെ ഇസ്റാഈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
ഗസ്സ – ദക്ഷിണ ഗസ്സയിലെ റഫയിലുള്ള കിന്‍ഡര്‍ ഗാര്‍ട്ടനു നേരെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.
ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തതാണ് ഈ വിവരം. കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്‌ബോഴായിരുന്നു ആക്രമണം.
അതിനിടെ, ഗസ്സയിലെ അക്രമം അവസാനിപ്പിക്കാന്‍ ഇസ്റാഈല്‍ തയ്യാറാകുന്നതു വരെ ചെങ്കടലില്‍ തങ്ങള്‍ നടത്തുന്ന ആക്രമണം തുടരുമെന്ന് ഹൂതി ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ ബുഖൈതി പറഞ്ഞു.
റഫയിലും ഖാന്‍ യൂനിസിലും ഇസ്റാഈല്‍ നടത്തുന്ന വ്യോമാക്രമണം തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
റഫയിലെ ഇസ്റാഈല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 92 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.