സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍തങ്ങള്‍ അനുസ്മരണവുംപ്രാര്‍ത്ഥന മജ്ലിസുംസംഘടിപ്പിച്ചു
ജുബൈല്‍ :- മുഹിമ്മാത്ത് ജുബൈല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന മജ്ലിസും മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂരിന്‍ സ്വികരണവും ജുബൈല്‍ കുക്ക്‌സോണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു- സംഗമത്തില്‍ ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് വെല്‍ഫെയര്‍ പ്രസിഡന്റ് ഷൗക്കത്ത് സഖാഫി അദ്യക്ഷത വഹിച്ചു. കെ സി എഫ് – ഐ സി എക്‌സിക്യൂട്ടീവ് അംഗം കമറുദ്ധീന്‍ കൂടിനമ്പള്ളി ഉദ്ഘടാനം നിര്‍വഹിച്ചു. മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉമര്‍ സഖാഫി മൂര്‍ക്കനാട്, നിസാമുദ്ധീന്‍ നിസാമി, സിദ്ദിഖ് സഖാഫി, ലത്തീഫ് സഖാഫി, അബ്ദുറഹ്‌മാന്‍ മദനി, അബൂബക്കര്‍ മദനി, മൂസ ഹാജി, ഷുക്കൂര്‍ മുസ്ലിയാര്‍, ജലീല്‍ കൊടുവള്ളി, ജാഫര്‍ സഖാഫി, അഫ്‌സല്‍ നിലംബൂര്‍ , അസ്ലം കബക , മുസ്തഫ പ്രവാസി തുടങ്ങിയവര്‍ സംബന്ധിച്ചു . ഉനൈസ് എര്‍മാളം സ്വാഗതവും ഷഫീഖ് കുമ്പള നന്ദിയും പറഞ്ഞു