05/02/2025
#National

നടന്‍ വിജയ്രാഷ്ട്രീയ പാര്‍ട്ടിപ്രഖ്യാപിച്ചു

നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര് നല്‍കിയേക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍ എന്നാല്‍ തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.

Leave a comment

Your email address will not be published. Required fields are marked *