05/02/2025
#National

സഅദിയ്യ ഫൗണ്ടേഷന്‍ ബാംഗ്ലൂര്‍;51 യുവപണ്ഡിതര്‍ക്ക് സനദ് നല്‍കി

ബാംഗ്ലൂര്‍ – ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സഅദിയ്യ ഫൗണ്ടേഷന്‍ 20ാം വാര്‍ഷിക സനദ് ദാന സമ്മേളനം സമാപിച്ചു. 51 യുവപണ്ഡിതര്‍ക്ക് അസ്അദി ബിരുദം നല്‍കി. ബംഗ്ലൂര്‍ സിറ്റി പാലസില്‍ നടന്ന പരിപാടിയില്‍ സഅദിയ്യ ജന. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറ അധ്യക്ഷത വഹിച്ചു. കര്‍ണാടക വഖ്ഫ് മന്ത്രി സമീര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്തു.
കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, മുന്‍ മന്ത്രി റോഷന്‍ ബേഗ്, സിഎം ഇബ്രാഹിം, എന്‍എ ഹാരിസ് എംഎല്‍എ, നാസര്‍ ഹുസൈന്‍ എംപി തുടങ്ങിയവര്‍ മുഖ്യാതിഥികളായി. സഅദിയ്യ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സനദ്ദാന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഷാഫി സഅദി സ്വാഗതം പറഞ്ഞു.
കേന്ദ്രകമ്മിറ്റി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൗലാനാ ഷാബിര്‍ അഹ്‌മദ് ഖാദ്രി റസ്വി, മൗലാനാ സുല്‍ഫിക്ര് നൂരി, എഎം ഫാറൂഖ്, നൂര്‍ പാഷ, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, അബ്ദുല്‍ സമദ് അഹ്‌സനി, ഇസ്മാഈല്‍ സഅദി കിന്യ, ബഷീര്‍ സഅദി സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *