സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി (ഖ. സി)ഉറൂസ് മുബാറക്ക് ജൂണ്‍ 27 മുതല്‍ 30 വരെ 501 അംഗസംഘാടക സമിതി നിലവില്‍ വന്നു.
മഞ്ചേശ്വരം: മള്ഹറു നൂറില്‍ ഇസ്ലാമി ത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ദ റമളാന്‍ 21 രാവില്‍ നടത്തുന്ന പ്രാര്‍ത്ഥന സമ്മേളനത്തിന്റെയും, ജൂണ്‍ 27 മുതല്‍ 30 വരെ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ 9 മത് ഉറൂസ് മുബാറക്കിന്റെയും വിജയത്തിനായി സയ്യിദ് അത്വഊള്ള തങ്ങള്‍ ഉദ്യാവരം (ചെയര്‍മാന്‍) പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (കണ്‍വീനര്‍) പളളികുഞ്ഞി ഹാജി ഹൊസംഗടി (ഫൈനാന്‍സ് സെക്രട്ടറി) യായി 501 അംഗം സംഘടന സമിതി നിലവില്‍ വന്നു.
മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി സയ്യിദ് അത്വഊള്ള തങ്ങള്‍ ഉദ്യാവരം ഉല്‍ഘാടനം ചെയ്തു. സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ശിഹബുദ്ദീന്‍ തങ്ങള്‍ മദക, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം,സയ്യിദ് മുഹീനുദ്ദീന്‍ തങ്ങള്‍ പാവൂര്‍, ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹസ്സന്‍ സഅദി അല്‍ അഫ്ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, അബ്ദുല്‍ ഹമീദ് സഖാഫി ബാകിമാര്‍, അബൂബക്കര്‍ സിദ്ധിഖ് സഅദി തൗടൂഗോളി, സുബൈര്‍ സഖാഫി വട്ടൊളി, മുഹമ്മദ് ശരിഫ് ബാഖവി കാട്ടിപ്പള്ള, അബ്ദുല്‍ ഹമീദ് മദനി മച്ചമ്പാടി, അബ്ദുസ്സലാം മിസ്ബാഹി, മുഹമ്മദ് സഖാഫി തൊകെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി കര്‍ണുര്‍, അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക, ജമാല്‍ സഖാഫി പെര്‍വാട്, അബ്ദുല്‍ ബാരി സഖാഫി, അഡ്വ.ഹസ്സന്‍ കുഞ്ഞി മള്ഹര്‍, കെ.എം അബൂബക്കര്‍ സിദ്ദീഖ് മൊണ്ടുഗൊളി, ഉമറുല്‍ ഫാറൂഖ് പോസോട്ട്, അബ്ദുല്‍ കരിം ദര്‍ബാര്‍കട്ടെ, നംഷാദ് ബെജ്ജ, സ്വാദിക്ക് ആവളം, പള്ളികുഞ്ഞി ഹാജി ഹോസങ്ങാടി, അബ്ദുറഹ്‌മാന്‍ ഹാജി പൊസോട്ട്, എഷ്യന്‍ ബാവ ഹാജി, മഹമൂദ് ഹാജി ഹോസങ്ങാടി, അബ്ദുളള ഹാജി മടിക്കൈ, അബുബക്കര്‍ ഹാജി ബൊളളയി തുടങ്ങിയവര്‍ സംബന്ധിച്ചു.