05/02/2025
#Kasaragod

ജീവകാരുണ്യ പ്രവര്‍ത്തനമേഖലയില്‍ നിസ്തുല സേവനംനടത്തുന്ന കന്യപ്പാടി യൂണിറ്റിന്റെപ്രവര്‍ത്തന തലങ്ങള്‍ പ്രശംസഅര്‍ഹിക്കുന്നതാണ്:സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍

ബദിയടുക്ക :ഒരു യുവജന പ്രസ്ഥാനം നാടിന്റെ നന്മയ്ക്ക് ഏതെല്ലാം തരത്തില്‍ ഇടപെടാനുണ്ടോ ആ ഇടപെടലുകളെല്ലാം നടത്തിയിട്ടും ഏതെങ്കിലും ആക്രണണത്തിന്റെ പേരില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യപ്പെടാത്ത, കേസ് ഫയല്‍ ചെയ്യപെടാത്ത പ്രസ്ഥാനനാണ് സുന്നി യുവജന സംഘം മെന്ന് ഹാമിദ്
തങ്ങള്‍ മുഹിമ്മാത്ത് …
കന്യപാടിയില്‍ നടന്ന മള്ഹറത്തുല്‍ ബദ്രിയ യുടെ മൂന്നാം വാര്‍ഷിക
സംഗമം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം …
അധികാരികള്‍ ജന ദ്രോഹപരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ നിയമപരമായി പ്രതിരോധിക്കേണ്ട സ്ഥലങ്ങളില്‍ പ്രതിരോധിക്കുകയും രാജ്യത്തിലെ ജനങ്ങള്‍ക്ക് സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ നേതൃത്തം നല്കുന്ന പ്രസ്ഥാനമാണ് എസ് വൈ എസ് ..ജീവ കാരുണ്യ മേഖലയില്‍ നിസ്തുല സേവനം നടത്തുന്ന കന്യപ്പാടി യൂണിറ്റ് ന്റെ പ്രവര്‍ത്തന തലങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണെന്നും കൂട്ടിചേര്‍ത്തു

Leave a comment

Your email address will not be published. Required fields are marked *