കെ എന്‍ ഇബ്‌റാഹിം സാഹിബിന്റെസ്മരണക്കായി സാന്ത്വനംവാട്ടര്‍കൂളര്‍ സ്ഥാപിച്ചു
ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ ക്ഷേമകാര്യ പ്രസിഡണ്ടായിരുന്ന മാവിനക്കട്ട കെ എന്‍ ഇബ്‌റാഹിം സാഹിബിന്റെ സ്മരണക്കായി എസ് വൈ എസ് ബദിയടുക്ക സോണ്‍ കമ്മറ്റി സാന്ത്വനത്തിന്റെ വകയായ് വാട്ടര്‍കൂളര്‍ സ്ഥാപിച്ചു.
സംഘടനയുടെ പദ്ധതികളുമായും സ്ഥാപന സഹായങ്ങളിലും സജീവ സാന്നിധ്യമായിരുന്ന കെ എന്‍ ഇബ്‌റാഹിം സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന പരിപാടിയില്‍ സ്വാഗതസംഘ സമിതിയില്‍ അംഗമായിരുന്നു.
പ്രചരണ ഭാഗമായി നടത്തിയ ഗ്രാമ സഞ്ചാരത്തിലും മേഖല വാഹന ജാഥയിലും കര്‍മ്മോത്സകനായി നിന്നു.
യൂണിറ്റിലെ ഫണ്ട് വിജയിപ്പിച്ചെടുക്കുന്നതിന് പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നേതാക്കളിലും പ്രവര്‍ത്തകരിലും ഉണ്ടാക്കിയ ആഘാതം വലുതാണ്.
സഹപ്രവര്‍ത്തകന്റെ സ്മരണക്കായി ബദിയടുക്ക സോണ്‍ എസ് വൈ എസ് സാന്ത്വനം വകുപ്പ് ബദിയടുക്ക മസ്ജിദുല്‍ ഫത്ഹിലാണ് വാട്ടര്‍കൂളര്‍ സംവിധാനിച്ചത്.
ദിനേന പളളിയില്‍ എത്തുന്നവര്‍ക്ക് വലിയ ആശ്വാസമേകാന്‍ ഈ സംരംഭം കാരണമാകും.
കെ എന്‍ സാഹിബിന്റെ പ്രിയ സ്‌നേഹിതന്‍ വടകര മുഹമ്മദ് ഹാജിയാണ് സമര്‍പ്പണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ബഷീര്‍ സഖാഫി കൊല്യം, അബ്ദുല്ല സഅദി തുപ്പക്കല്‍, ഫൈസല്‍ നെല്ലിക്കട്ട, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, റിയാസ് ഹനീഫി പെര്‍ഡാല, ജാഫര്‍, ജാബിര്‍ സംബന്ധിച്ചു