എസ് എസ് എഫ്എക്‌സലന്‍സി ടെസ്റ്റ്സംഘടിപ്പിച്ചു.ഫലം ഫെബ്രുവരി 14 ന്
കാസര്‍കോട് ്യു വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷല്‍ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴില്‍ നടത്തി വരുന്ന എക്സലന്‍സി ടെസ്റ്റ് ജില്ലയില്‍ സമാപിച്ചു. പത്താം തരത്തിലും ഹയര്‍ സെക്കന്‍ഡറിയിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലന്‍സി കഴിഞ്ഞ 15 വര്‍ഷങ്ങളിലായി സംഘടിപ്പിച്ച് വരുന്നു. ജില്ലയിലെ 65 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.3000 ത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി
ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലാണ് എക്‌സലന്‍സി ടെസ്റ്റ് നടന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് നാലിന് സമാപിച്ച എക്സലന്‍സി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡന്‍സ് ക്ലാസ്സ് കൂടി സംഘടിപ്പിച്ചു.
സംസ്ഥാന ഉദ്ഘാടനം എസ് എം എച്ച് എസ് എസ് രാ യിരമംഗലം സ്‌കൂളില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാ മല പ്പുറം പ്രാദേശിക കേന്ദ്രം ഡയറ ക്ടര്‍ ഡോ. കെ പി ഫൈസല്‍ നിര്‍വഹിച്ചു.എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു.
എക്‌സലന്‍സി ടെസ്റ്റ് കാസര്‍കോട് ജില്ലാ ഉദ്ഘാടനം നെല്ലിക്കട്ട പി ബി എം ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നടന്നു. എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിടന്റ് അബ്ദുല്‍ റഷീദ് സഅദി പൂങ്ങോടിന്റെ അധ്യക്ഷതയില്‍ കേരള കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ രാജേന്ദ്രന്‍ പിലാന്‍ക്കട്ട ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് കളത്തൂര്‍ ഗൈഡന്‍സ് ക്ലാസ് അവതരിപ്പിച്ചു.,ഷംഷാദ് ഹിമമി,ആബിദ് നെക്രാജെ,ഉനൈസ് നെല്ലിക്കട്ട സംബന്ധിച്ചു. സഈദലി ഇരുമ്പുഴി സ്വാഗതവും ജംഷീദ് ചെടേക്കാല്‍ നന്ദിയും പറഞ്ഞു.
എക്‌സലന്‍സി ടെസ്റ്റിന്റെ ഫലം അടുത്ത മാസം 14 ന് പ്രസിദ്ധീകരിക്കും.