സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക് :മുംബയില്‍ അനുസ്മരണ സദസ്സ് ശ്രദ്ധേയമായി
ഡോണ്‍ഗ്രി : അടുത്ത മാസം 15 മുതല്‍ 18 വരെ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി മുംബൈ ഡോണ്‍ഗ്രിയില്‍ നടത്തിയ അനുസ്മരണ ആത്മീയ സദസ്സ് ശ്രദ്ധേയമായി. മുംബൈ മുസ്ലിം ജമാഅത്ത് ഹാളില്‍ നടന്ന സംഗമം മുംബൈ കമ്മിറ്റി പ്രസിഡണ്ട് ഹസൈനാര്‍ പഞ്ചതൊട്ടിയുടെ അധ്യക്ഷതയില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മഹാരാഷ്ട്ര വൈസ് പ്രസിഡണ്ടും ടെങ്കര്‍ മുഅല്ല സുന്നി ഷാഫി മസ്ജിദ് ഇമാമുമായ മുഹമ്മദ് ഇസ്മായില്‍ അംജദി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് മുംബൈ ഓര്‍ഗനൈസിങ് സെക്രട്ടറി ആലിക്കുഞ്ഞി മദനി വിഷായവതരണം നടത്തി. മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ദിക്‌റ് ദുആ മജ്ലിസിന് നേതൃത്വം നല്‍കി. സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ആരിഫ് നിസാമി, കെ എം സി സി മഹാരാഷ്ട്ര സെക്രട്ടറി മുസ്തഫ കുമ്പോള്‍, വിവിധ സ്ഥാപനങ്ങള്‍ പ്രതിനിധീകരിച്ചുകൊണ്ട് ഇബ്രാഹിം സുഹ്രി, അഷ്‌റഫ് കരിഷ്മ, അബ്ദുല്ല പയിച്ചാര്‍, അബ്ദുറസാഖ് ഹാജി സൂപ്പര്‍, ഉമ്മര്‍ ഹാജി വിക്രോളി, മുഹമ്മദ് കോഹിനൂര്‍, സയ്യിദ് അലവി അസ്സഖാഫ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.