ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവര്‍ മാക്രോണ്‍ഡല്‍ഹി നിസാമുദ്ദീന്‍ഔലിയയുടെ ദര്‍ഗസന്ദര്‍ശിച്ചു
ന്യൂഡല്‍ഹി -ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി.
ഡല്‍ഹിയിലെ റോഡ് ഓഫ് ഡ്യൂട്ടിയില്‍ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് രാജ്യത്തെ 700 വര്‍ഷം പഴക്കമുള്ള ദര്‍ഗയില്‍ അദ്ദേഹം സന്ദര്‍ശനത്തിന് എത്തിയത്. അരമണിക്കൂറിലധികം അദ്ദേഹം അവിടെ തങ്ങി.
നേരത്തെ, പ്രസിഡന്റ് ദ്രൗപതി മുര്‍മു മാക്രോണിനെ രാഷ്ട്രപതി ഭവനില്‍ സ്വാഗതം ചെയ്യുകയും വിരുന്ന് നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച, ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിന പരേഡിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, വിദേശ നയതന്ത്രജ്ഞര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പരേഡിന് സാക്ഷ്യം വഹിച്ചത്.
ഇത് ആറാം തവണയാണ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് നേതാവ് ക്ഷണിക്കപ്പെടുന്നത്.