05/02/2025
#Muhimmath

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറക്:നാടെങ്ങും അനുസ്മരണ സംഗമങ്ങള്‍.

പുത്തിഗെ : സമസ്ത കേന്ദ്ര മുശാവറ മെമ്പറും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്പിയുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനെട്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും അടുത്ത മാസം 15 മുതല്‍ നടക്കാനിരിക്കെ നാടെങ്ങും അനുസ്മരണ സംഗമങ്ങള്‍. യുണിറ്റ്, മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അനുസ്മരണ ആത്മീയ സംഗമങ്ങള്‍ നടന്നു വരുന്നു. നാളെ ജുമുഅ നിസ്‌കാരാന്തരം ഉദുമ സോണിലെ ചേടികുണ്ട്, കുണ്ടംകുഴി, മൂന്നാം കടവ്, തലേക്കുന്ന്, കാട്ടിപ്പാറ മഹല്ല് സംഗമങ്ങള്‍ക്ക് ബശീര്‍ സഅദി ഉപ്പിന, ശംശാദ് ഹിമമി, ജുനൈദ് ഹിമമി, മുസ്തഫ ഹിമമി, സഫ്വാന്‍ ഹിമമി നേതൃത്വ നല്‍കും.
തൃക്കരിപ്പൂര്‍ സോണില്‍ വെളളച്ചാല്‍, നീലംബാറ, അത്തൂട്ടി, കൊല്ലാട, പഴയ കടപ്പുറം, പോത്താംകണ്ടം, കാക്കടവ് എന്നീ മഹല്ലുകളില്‍ സംഗമങ്ങള്‍ നടക്കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ ഫത്താഹ് സഅദി, അബൂബക്കര്‍ കാമില്‍ സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, ഫൈസല്‍ സഖാഫി, അബ്ദുല്‍ അസീസ് ഹിമമി, ഉമര്‍ സഖാഫി കൊമ്പോട്, അലി ഹിമമി ചെട്ടുംകുഴി പ്രഭാഷണം നടത്തും.
കാഞ്ഞങ്ങാട് സോണിലെ ക്ലായിക്കോട്, നെല്ലിയട്ക്ക, ഒടയംചാല്‍, വാഴപ്പള്ളി മഹല്ലുകളില്‍ നടക്കുന്ന സംഗമങ്ങള്‍ക്ക് അബ്ദുല്ല സഖാഫി, മന്‍ഷാദ് അഹ്‌സനി, അന്‍സാര്‍ ഹിമമി, ശഹീദ് ഹിമമി സഖാഫി എന്നിവര്‍ നേതൃത്വ നല്‍കും.
മുണ്ട്യത്തടുക്കയിലും, കട്ടത്തട്ക്കയിലും നാളെ യുണിറ്റ് സംഗമങ്ങളും നടക്കും.

Leave a comment

Your email address will not be published. Required fields are marked *