ഭരണാഘടനാബാധ്യതയുള്ള ഗവര്‍ണര്‍നിയമസഭയെ അവഹേളിച്ചു: വി ഡി സതീശന്‍
![](https://muhimmath.news/wp-content/uploads/2024/01/2024-jan-107-878x1024.jpg)
തിരുവനന്തപുരം – ഭരണാഘടനാ ബാധ്യതയുള്ള ഗവര്‍ണര്‍ നിയമസഭയെ ആവഹേളിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ വരുന്നതു കണ്ടു വാണം വിട്ടപോലെ പോകുന്നതും കണ്ടതായി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രതിപക്ഷം ഗവര്‍ണറെ വണങ്ങാന്‍ കാത്തിരുന്നുവെങ്കിലും പ്രതിപക്ഷത്തെ തിരിഞ്ഞുപോലും നോക്കിയില്ല. സഭാ സമ്മേളനത്തെ അപമാനിക്കുന്നതായിരുന്നു ഗവര്‍ണറുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് സഭയില്‍ കണ്ടതെന്നു വി ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിക്കൊടുത്ത പ്രഖ്യാപനത്തില്‍ ഒരു കാര്യവുമില്ല. കാര്യമായ കേന്ദ്ര വിമര്‍ശനം ഒന്നും ഇല്ലാത്തതാണ് പ്രസംഗം. മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്നതി നാലാണു കേന്ദ്ര വിമര്‍ശനങ്ങളുടെ ശക്തി കുറച്ചത്. കേന്ദ്രത്തിനെതിരെ ഒരുമിച്ചു സമരം ചെയ്യാന്‍ തങ്ങളില്ലെന്നു പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ സമരത്തിന്റെ സ്വഭാവം മാറ്റിയത് കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്നതു കൊണ്ടാണ്.
കേരളീയം, നവകേരള സദസ്സ് എന്നിവയാണു സര്‍ക്കാറിന്റെ നേട്ടമായി പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ ഈ രണ്ടുപരിപാടിയുടെയും കണക്കു ചോദിച്ചപ്പോള്‍ മറുപടിയില്ല. കൊള്ളപ്പിരിവ് നടത്തിയ പരിപാടികളുടെ കണക്കു പറയുകയാണ് സര്‍ക്കാര്‍ ആദ്യം വേണ്ടത്.
ലൈഫ് മിഷനെ പറ്റി ഒന്നും പറയുന്നില്ല. 217 കോടി അനുവദിച്ചിട്ട് 18 കോടി മാത്രമാണ് ഇതുവരെ കൊടുത്തത്. പദ്ധതി പൂര്‍ണമായി തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. സപ്ലൈ കോയില്‍ 13 സബ്സിഡി സാധനമില്ല. സപ്ലൈക്കോ 4000 കോടിയുടെ ബാധ്യതയില്‍ നില്‍ക്കുകയാണ്. കരാറുകാര്‍ സാധനങ്ങള്‍ നല്‍കുന്നില്ല. അഞ്ചുമാസമായി സാമൂഹിക സുരക്ഷ പെന്‍നഷനില്ല. ആത്മഹത്യയുണ്ടായി. പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ പട്ടിണിയിലാണ്.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ നയപരമായ മാറ്റത്തെക്കുറിച്ചു പറയുന്നില്ല. ആശുപത്രികളില്‍ മരുന്നില്ല. ആരോഗ്യ രംഗത്തെക്കുറിച്ചു പറയുന്നില്ല. സര്‍ക്കാര്‍ ഇരുട്ടിലാണ്. കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. സര്‍ക്കാര്‍ അപകടത്തിലാണ്. ഇത്രയും മോശമായ പ്രസംഗം കേരള ചരിത്രത്തില്‍ ഇല്ല. പറഞ്ഞ കാര്യങ്ങള്‍ക്കു യാഥാര്‍ഥ്യവുമായി ബന്ധമില്ല. നയ പ്രഖ്യാപനം പൊള്ളയാണെന്നും വാചക കസര്‍ത്തുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.