താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്:ആവേശമായി തമിഴ് നാട് പ്രചാരണം
പൊള്ളാച്ചി : അടുത്ത മാസം 15 മുതല്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും തമിഴ് നാട് പ്രചരണ പരിപാടികള്‍ക്ക് പൊള്ളാച്ചിയില്‍ തുടക്കമായി. ഇതോടനുബന്ധിച്ചു ബുര്‍ദ മജ്ലിസും ആത്മീയ സംഗമവും നടന്നു. മുഹിമ്മാത്ത് വൈ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ബാസ് അലി പൊള്ളാച്ചി അധ്യക്ഷത വഹിച്ചു. തമിഴ് നാട് ജംഇയ്യത്തുല്‍ ഉലമ സാരഥി ഹസ്രത്ത് ദൗലത്ത് ഖാന്‍ ഉലൂമി, കോളനി മസ്ജിദ് ഇമാം ബര്‍കത്ത് അലി ഹസ്രത്ത്, ഹസ്രത്ത് ബര്‍കത്തുള്ള ദാവൂദി, എം മന്‍സൂര്‍ അലി ഫൈസി, ഹുസ്സൈന്‍ സിറ്റി ടിവി, ഹസ്രത്ത് നസീര്‍, എ അഫ്‌സല്‍ അഹമ്മദ്, മുഹമ്മദ് അസ്ഹറുദീന്‍, ഹാജി എം എ അഹ്‌മദ് കബീര്‍ തുടങ്ങിയ മത സാമൂഹിക സംകാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു.