05/02/2025
#National

തമിഴ്നാട്ടില്‍പ്രാണപ്രതിഷ്ഠ കാണുന്നതിന്ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചഎല്‍ഇഡി സ്‌ക്രീനുകള്‍നീക്കം ചെയ്തു; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

പ്രാണപ്രതിഷ്ഠയുടെ തത്സമയം കാണുന്നതിനായി സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനുകള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ജനങ്ങളുടെ ആരാധനയ്ക്കുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലാണ് ഡിഎംകെ സര്‍ക്കാരിന്റെ നിലപാടുകള്‍. പ്രശസ്തമായ കാമാക്ഷി ക്ഷേത്രത്തിനുള്ളില്‍ 8.00 മണിക്ക് ഭജനകള്‍ ആരംഭിച്ചിരുന്നതാണ്. എന്നാല്‍, തമിഴ്‌നാട്ടിലെ പൊലീസുകാര്‍ സാധാരണക്കാരെപ്പോലെ ക്ഷേത്രത്തിനുള്ളില്‍ കയറി എല്‍ഇഡി സ്‌ക്രീനുകള്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുന്നത് കാണുന്നതിനായിട്ടാണ് ക്ഷേത്രത്തില്‍ സ്‌ക്രീന്‍ സ്ഥാപിച്ചത്. ഒരു ക്ഷേത്രത്തില്‍ സ്വകാര്യമായി ആരാധനകള്‍ നടത്താനുള്ള ഞങ്ങളുടെ അവകാശത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണ് ഇവിടെ നടന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *