രാഷ്ട്രപിതാവിന്റെപ്രാണനെടുത്ത ഗോഡ്സെരാമനെയും അപഹരിച്ചു’; എം സ്വരാജ്
രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് പുരോഗമിക്കുന്നതിനിടെ, ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്ന് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് വിമര്‍ശനം ഉന്നയിച്ചത്.
‘അപഹരിക്കപ്പെട്ട ദൈവം…വിശ്വാസികളുടെ ശ്രീരാമന്‍ അപഹരിക്കപ്പെട്ടു…രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്സെ രാമനെയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവര്‍ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി’- എം സ്വരാജ് കുറിച്ചു.
അതിനിടെ ‘പ്രാണപ്രതിഷ്ഠാ’ കര്‍മ്മം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തി. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. അല്‍പ്പ നേരത്തിനുള്ളില്‍ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ എത്തും. ഉച്ചയ്ക്ക് 12.20 ഓട് കൂടിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 12.30 നുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഒരുമണിവരെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകള്‍ നീണ്ട് നില്‍ക്കും. പരിപാടിയില്‍ പങ്കെടുക്കാനായി വിശിഷ്ട വ്യക്തിത്വങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.