05/02/2025
#Uncategorized

പ്രതിസന്ധി നാളുകളില്‍പ്രസ്ഥാനത്തിന് ആത്മധൈര്യം പകര്‍ന്നത് ത്വാഹിര്‍ തങ്ങള്‍:മൂസ സഖാഫി കളത്തൂര്‍

കാസര്‍കോട് : സുന്നി പ്രസ്ഥാനം ഏറെ പ്രതിസന്ധി നേരിട്ട നാളുകളില്‍ എല്ലാം പ്രസ്ഥാനത്തിന് ആത്മ ധൈര്യം പകര്‍ന്നത് ത്വാഹിര്‍ തങ്ങളുടെ ധീര നേതൃത്വമായിരുന്നുവെന്ന് മൂസ സഖാഫി കളത്തൂര്‍ പറത്തു.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന കാസര്‍കോട് സോണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് സോണിലെ നാല് സര്‍ക്കിളുകളിലും കണ്‍വെന്‍ഷന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഈ മാസം 21ന് മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, 22 ന് ചെങ്കള, 26ന് കാസര്‍കോട് സര്‍ക്കിള്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. സോണ്‍ പ്രചാരണ സമിതി ഭാരവാഹികളായി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി(ചെയര്‍മാന്‍), മന്‍സൂര്‍ മൗലവി(ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല ബോംബെ(ഫിനാന്‍സ്), ഇത്തിഹാദ് മുഹമ്മദ് ഹാജി, തമീം അഹ്‌സനി, താജുദ്ദീന്‍ പുളിക്കൂര്‍(വൈസ് ചെയര്‍മാന്‍), ഷംസീര്‍ സൈനി, മജീദ് മുട്ടത്തൊടി, അബ്ബാസ് പയിച്ചാര്‍, റഷാദ് പന്നിപ്പാറ(ജോ.കണ്‍വീനര്‍), എന്നിവരെയും വിവിധ സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍മാരായി അബ്ബാസ് സഖാഫി ചേരൂര്‍ (ചെങ്കള),നൗസില്‍ കെ കെ പുറം(കാസറഗോഡ്),ബാദുഷ ഹാദി സുറൈജ് സഖാഫി(മൊഗ്രാല്‍ പുത്തൂര്‍,അലി ഹിമമി സഖാഫി ചെട്ടുംകുഴി(മധൂര്‍) എന്നിവരെയും തിരഞ്ഞെടുത്തു. സി എം എ ചേരൂരിനെ യൂണിറ്റ് കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്ററായും, മുഹമ്മദ് ടിപ്പു നഗറിനെ ഭക്ഷ്യ സുരക്ഷാ പദ്ധതി കണ്‍വീനറായും നിയമിച്ചു.

ഫോട്ടോ :സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന കാസര്‍കോട് സോണ്‍ കണ്‍വെന്‍ഷന്‍ എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ഉത്ഘാടനം ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *