05/02/2025
#Kerala

എസ് വൈ എസ് ഇരിട്ടി സോണ്‍ മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

മട്ടന്നൂര്‍:പരിയാരം ഗവ. മെഡിക്കല്‍ കോളേജിന് പമീപം വിപുലമായ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി
എസ് വൈ എസ് ഇരിട്ടി സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉളിയില്‍,മട്ടന്നൂര്‍, ശിവപുരം സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് പാലോട്ടുപള്ളി ബസാറിന് സമീപം രണ്ടാം ഘട്ട മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിച്ച ചാലഞ്ചില്‍ പത്തായിരത്തിലധികം പേര്‍ പങ്കെടുത്തു. ഡയാലിസിസ് കേന്ദ്രം,മയ്യത്ത് പരിപാലന കേന്ദ്രം, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള താമസ സൗകര്യം, സൗജന്യ നിരക്കിലുള്ള മരുന്ന് വില്‍പ്പന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് സാന്ത്വന കേന്ദ്രത്തില്‍ ഒരുങ്ങുന്നത്.
മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ സാജിത്ത് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
എസ് വൈ എസ് ജില്ലാ നേതാക്കളായ അബ്ദുറഷീദ് സഖാഫി മെരുവമ്പായി, റഫീഖ് അമാനി തട്ടുമ്മല്‍,ഷാജഹാന്‍ മിസ്ബാഹി,നവാസ് കൂരാറ,ഷറഫുദ്ദീന്‍ അമാനി,ഇപി ഷംസുദ്ദീന്‍,
ഇബ്രാഹിം മാസ്റ്റര്‍ പുഴക്കര ,സ്വാലിഹ് മുഈനി,ഷാഫി ഹാജി പാലോട്ടുപള്ളി,സലീം അമാനി,അബ്ദുറഹ്‌മാന്‍ ഹാജി,
കരീം സഖാഫി, നൗഷാദ് സഅദി, റഫീഖ് മദനി,ഹുസൈന്‍ പാറക്കണ്ടം,നൗഫല്‍ മാലൂര്‍,ഗഫൂര്‍ നടുവനാട്, എന്‍ അബ്ദു ലത്തീഫ് സഅദി മണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a comment

Your email address will not be published. Required fields are marked *