മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പുംബോധവല്‍ക്കരണ ക്ലാസും നടത്തി
മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ ഗവണ്‍മെന്റ് കോളേജില്‍
ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. വിദ്യാര്‍ത്ഥിനികള്‍ക്ക് ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തി. മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ പ്രഭാകര്‍ റൈ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അഡോളസെന്റ് കൗണ്‍സിലര്‍ അവിത ക്ലാസ് എടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ,അഖില്‍ കെ,വിപിന്‍ രാജ്,ഷാഫി സി എച്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സഫ്‌ന ബീഗം ,എം എല്‍ എസ് പി, ആശ വര്‍ക്കര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിറാം, ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ അഗ്‌നെയ് സായ് സംസാരിച്ചു.
ഡോ ലക്ഷ്മി പ്രകാശ് സ്വാഗതവും,ഇന്‍ചാര്‍ജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമീന്‍ ടി എസ് നന്ദിയും പറഞ്ഞു.