സയ്യിദ് ത്വാഹിറുല്‍അഹ്ദല്‍ മഖാം ഉറൂസ് മുബാറക്:കുമ്പള സോണില്‍ 500കിന്റല്‍ അരി സമാഹരിക്കും
പുത്തിഗെ : 2024 ഫെബ്രുവരി 15 മുതല്‍ 18 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി കുമ്പള സോണില്‍ 500 കിന്റല്‍ അരി സമാഹരിക്കാന്‍ മുഹിമ്മാത്തില്‍ ചേര്‍ന്ന കുമ്പള സോണ്‍ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സോണിലെ 50 യൂണിറ്റുകളിലും അനുസ്മരണ ആത്മീയ സംഗമങ്ങളും സംഘടിപ്പിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം എ സംഘടനകളുടെ ഭാരവാഹികള്‍ സംബന്ധിച്ച പരിപാടി എസ്.എം.എം.എ ജില്ലാ ഫിനാന്‌സ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉത്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ പ്രസിഡന്റ് ഇബ്രാഹിം സഖാഫി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ വിഷയാവതരണം നടത്തി. എസ്.വൈ.എസ് കുമ്പള സോണ്‍ പ്രസിഡന്റ് ഹനീഫ് സഅദി കുമ്പോല്‍ പ്രസംഗിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മന്‍ഷാദ് അഹ്സനി സ്വാഗതവും അബ്ബാസ് സഖാഫി മണ്ടമ നന്ദിയും പറഞ്ഞു. കുമ്പള സോണ്‍ പ്രചാരണ സമിതിക്ക് രൂപം നല്‍കി.
സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി(ചെയര്‍മാന്‍), സി കെ അബ്ദുല്ല ബാപ്പാലിപ്പൊനം (ജന.കണ്‍വീനര്‍), മുഹമ്മദ് ഹാജി പേരാല്‍(ഫിനാന്‍സ് കണ്‍വീനര്‍), ജമാലുദ്ദീന്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി(വൈ.ചെയര്‍മാന്‍), ഹനീഫ് സഅദി കുമ്പോല്‍, മന്‍ഷാദ് അഹ്സനി, ഫാറൂഖ് സഖാഫി കര (ജോ.കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായും, ഫൈസല്‍ സഖാഫി കര (സീതാങ്കോളി ), സുബൈര്‍ ബാഡൂര്‍ (പെര്‍മുദെ ), മുഹമ്മദ് കുഞ്ഞി ഉളുവാര്‍ (കുമ്പോല്‍ ), നസീര്‍ ബാഖവി (കുമ്പള ), മഹ്‌മൂദ് തൈര (പുത്തിഗെ) എന്നിവരെ വിവിധ സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞടുത്തു