സമസ്തമുള്ളേരിയ മേഖലസമ്മേളനം 29ന്
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുള്ളേരിയ മേഖല സമ്മേളനം ഈ മാസം 29ന് മുള്ളേരിയ റോസേല ആഡിറ്റോറിയത്തില്‍ വെച്ചു നടത്താന്‍ ഗുണാജെ ഇബ്രാഹിം ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മേഖല മുശാവറ യോഗം തീരുമാനിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉത്ഘാടനം ചെയ്തു. എം പി അബ്ദുല്ല ഫൈസി, സയ്യിദ് ജലാലുദീന്‍ തങ്ങള്‍ ആദൂര്‍, സൂപ്പി മദനി, ബഷീര്‍ സഖാഫി കൊല്യം, അബ്ദുല്‍ റഹ്‌മാന്‍ സഅദി പള്ളപ്പാടി, ഹാരിസ് ഹിമമി പരപ്പ, ഹസൈനാര്‍ മിസ്ബാഹി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, ഇബ്രാഹിം സഖാഫി പുണ്ടൂര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, അബ്ദുല്‍ റഷീദ് സഖാഫി ദേലമ്പാടി, ഹനീഫ് സഅദി മഞ്ചമ്പാറ പ്രസംഗിച്ചു. അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.