പാണക്കാടിനെപുകഴ്ത്തി ലീഗ് നേതാക്കള്‍; തിരിച്ചടിച്ച് മുഈന്‍ അലി തങ്ങള്‍
മലപ്പുറം – പാണക്കാട് കുടുംബത്തെ പുകഴ്തി പി കെ കുഞ്ഞാലിക്കുട്ടിയും അബ്ദുസ്സമദ് സമദാനിയും നടത്തിയ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടിച്ചു പാണക്കാട് മുഈന്‍ അലി തങ്ങള്‍.
പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്ബും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടി യുടെ പരാമര്‍ശത്തിനായിരുന്നു ആദ്യം മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. ആരുമിവിടെ കൊമ്ബ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചക്ക് മങ്ങല്‍ വരുമെന്നും അതു ചികിത്സിക്കണമെന്നും മുഈനലി തങ്ങള്‍ തുറന്നടിച്ചു.
ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന സമദാനിയുടെ പുകഴ്ത്ത ലിനും മുഈനലി മറുപടി നല്‍കി. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാന്‍ ഇവിടെ ആരും ശ്രമിക്കുന്നി ല്ലെന്നായിരുന്നു മുഈനലി തങ്ങളുടെ പരാമര്‍ശം. സൂര്യനെയും ചന്ദ്രനെയുമൊക്കെ നോക്കിനില്‍ക്കാം എന്നല്ലാതെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അവക്കു മുകളിലൂടെ കാര്‍മേഘങ്ങള്‍ കടന്നുപോകുമെങ്കിലും എല്ലാ കാലവും നിലനില്‍ക്കില്ല എന്നുമായിരുന്നു സമദാനി പറഞ്ഞത്.
ലീഗും ഇ കെ വിഭാഗവും തമ്മിലെ ബന്ധം വഷളാവുന്നതിനിടെ എം എസ് എഫ് നടത്തിയ പാണക്കാടിന്റെ പൈതൃകം എന്ന ക്യാമ്ബയിന്‍ സമാപന സമ്മേളനത്തിലാണ് പാണക്കാടിനെ പുകഴ്തലും കുടുംബത്തില്‍ നിന്നുള്ള മറുപടിയും ഉണ്ടായത്. പാണക്കാട് കുടുംബാംഗമായ മുഈനലി തങ്ങള്‍ ഇതിനു മുമ്ബും പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.