05/02/2025
#National

പൊങ്കല്‍ ജെല്ലിക്കെട്ടില്‍രണ്ട് മരണം, നൂറോളം പേര്‍ക്ക് പരുക്ക്

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കാളകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്.

ശിവഗംഗ തിരുപ്പത്തൂര്‍ ചിറവയലിലാണ് ആണ്‍കുട്ടിയടക്കം 2 പേര്‍ മരിച്ച അപകടമുണ്ടായത്. ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേര്‍ക്കും പാലമേട് 42 പേര്‍ക്കും പരുക്കേറ്റിരുന്നു.

എന്നാല്‍ ആക്രമണം ജല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാന്‍ കാള ഉടമകള്‍ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആ സമയത്ത്, കാളകള്‍ തലങ്ങും വിലങ്ങും ഓടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

186 കാളകള്‍ ഈ ജല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാളയെ മെരുക്കുന്ന കായിക വിനോദത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് സുപ്രിം കോടതി ഇടപെട്ടിരുന്നു. സുപ്രിം കോടതി നിര്‍ബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങളില്‍ മുഴുവന്‍ വേദിയിലും ഇരട്ട ബാരിക്കേഡുകളും കാണികളെ പരുക്കേല്‍പ്പിക്കുന്ന മൃഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉള്‍പ്പെടുന്നു. മറ്റ് ജെല്ലിക്കെട്ട് വേദികളില്‍ നിന്നും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധുര ജില്ലയിലെ പാലമേട്ടില്‍ ഇന്നലെ 60 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Leave a comment

Your email address will not be published. Required fields are marked *