05/02/2025
#Kerala

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്തീര്‍ത്തും രാഷ്ട്രീയ പരിപാടി;കോണ്‍ഗ്രസ് എല്ലാമതങ്ങള്‍ക്കും ഒപ്പം: രാഹുല്‍ ഗാന്ധി

കൊഹിമ (നാഗാലാന്‍ഡ്) ്യു ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍എസ്എസിന്റെയും പരപാടിയാണത്. അതിന് പൂര്‍ണമായും തിരഞ്ഞെടുപ്പ് നിറം നല്‍കപ്പെട്ടുവെന്നും നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ ഭാരത് ജോഡോ നായ് യാത്രക്കിടെ രാഹുല്‍ പറഞ്ഞു.

ജനുവരി 22ലെ പരിപാടി ഒരു രാഷ്ട്രീയ പരിപാടിയായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഹിന്ദുമതത്തിലെ നേതാക്കള്‍ തന്നെ അറിയിച്ചിട്ടുണ്ട്. പരിപാടിക്ക് ആര്‍എസ്എസും ബിജെപിയും തിരഞ്ഞെടുപ്പ് നിറം നല്‍കിയതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അവിടേക്ക് പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

ഞങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ഒപ്പമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മതത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതുമായി ഒരു ‘വ്യക്തിബന്ധം’ ഉണ്ട്. അവര്‍ ജീവിതത്തില്‍ മതം ഉപയോഗിക്കുന്നു. മതവുമായി ‘പബ്ലിക് റിലേഷന്‍സ്’ ഉള്ളവര്‍ മതത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഞാന്‍ എന്റെ മതത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നില്ല. എന്റെ മതത്തിന്റെ തത്വങ്ങളില്‍ ജീവിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആളുകളെ ബഹുമാനിക്കുന്നത്. വിദ്വേഷവും വിഭജിക്കപ്പെട്ട ഇന്ത്യയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നമുക്ക് വേണ്ടത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇന്ത്യയാണെന്നും രാഹുല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇംഫാലില്‍ നിന്ന് തുടങ്ങിയ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രാവിലെയാണ് നാഗാലാന്‍ഡില്‍ പ്രവേശിച്ചത്. 66 ദിവസം നീളുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാജ്യത്തെ 15 സംസ്ഥാനങ്ങളിലൂടെയും 110 ജില്ലകളിലൂടെയും കടന്നുപോകും. രാഹുല്‍ ഗാന്ധി വിവിധ സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തി നാട്ടുകാരുമായി സംവദിക്കും. ഈ കാലയളവില്‍ 6700 കിലോമീറ്റര്‍ ദൂരമാണ് രാഹുല്‍ സഞ്ചരിക്കുക.

മണിപ്പൂരില്‍ നിന്ന് ആരംഭിച്ച യാത്ര നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ടന്ന് മാര്‍ച്ച് 20ന് മുംബൈയില്‍ യാത്ര സമാപിക്കും.

Leave a comment

Your email address will not be published. Required fields are marked *