05/02/2025
#Kerala

കേന്ദ്ര അവഗണന;മുഖ്യമന്ത്രിയും മന്ത്രിമാരുംഅടുത്ത മാസം എട്ടിന്ഡല്‍ഹിയില്‍ സമരം നടത്തും

തിരുവനന്തപുരം – കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരം നടത്തും.

സമരത്തില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പങ്കെടുക്കും. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ സമരത്തിന് മുഖ്യമന്ത്രി പ്രതിപക്ഷത്തേയും ക്ഷണിച്ചിരുന്നു. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നായിരുന്നു ആവശ്യം. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്നണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യോഗത്തിനു ശേഷം പ്രതികരിച്ചത്

Leave a comment

Your email address will not be published. Required fields are marked *