വിദ്യാലയങ്ങള്‍ ധാര്‍മികപണിപ്പുരകളായി മാറണം -മുഹിമ്മാത്ത് രക്ഷാകര്‍ത്യ സംഗമം
പുത്തിഗെ : ആധുനിക സമൂഹത്തിലെ വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ സേവന തല്പരതയും ധാര്‍മ്മിക അവബോധവും സൃഷ്ടിക്കണമെന്നും പൗര ബോധവും സാഹോദര്യവും സമത്വവും സ്വായത്തമാക്കാനുള്ള ആധാര ശിലയാക്കി വിദ്യാലങ്ങളെ പാകപ്പെടുത്തണമെന്നും മുഹിമ്മാത്ത് രക്ഷാകര്‍ത്യ സംഗമം ആവശ്യപ്പെട്ടു.
നാടിന്റെ പുരോഗതിയില്‍ കരുത്തുള്ള സമൂഹമായി മാറാനുള്ള പരിശീലനം വിദ്യാലയങ്ങളില്‍ വെച്ച് നല്‍കുകയും അതനുസരിച്ചുള്ള പാഠ്യ ചട്ടക്കൂടുകള്‍ ഭരണകൂടം തയ്യാറാക്കണമെന്നും, കാലാനുസൃതമായ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കൈവരിക്കാന്‍ സാധിക്കുന്നത് സാമൂഹിക ഇടപെടലുകള്‍ മൂലമാണെന്നും സംഗമം അഭിപ്രായെപ്പട്ടു.
ഫെബ്രുവരി 18 മുതല്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ മുഹിമ്മാത്തിലെ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സംബന്ധിച്ചു. മുഹിമ്മാത്ത് വൈ പ്രിസിപ്പല്‍ വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജന.കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി വിഷയാവതരണം നടത്തി. മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതം പാറഞ്ഞു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ , അബ്ദുസ്സലാം അഹ്സനി, അബ്ദുല്‍ ഫത്താഹ് സഅദി, ജമാല്‍ സഖാഫി പെര്‍വാഡ്, ശരീഫ് സഖാഫി, മന്‍ഷാദ് അഹ്സനി തടുങ്ങിയവര്‍ നേതൃത്വ നല്‍കി.