05/02/2025
#Muhimmath

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ഉറൂസ് മുബാറക്:ബദിയഡുക്കയിലുംഉപ്പളയിലും സംഘാടകസമിതിയായി

ബദിയടുക്ക : അടുത്ത മാസം 18 മുതല്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി ബദിയഡുക്കയിലും ഉപ്പളയിലും സോണ്‍ കണ്‍വെന്‍ഷനുകള്‍ ചേര്‍ന്നു. ബദിയടുക്ക മസ്ജിദുല്‍ ഫതഹില്‍ നടന്ന ബദിയഡുക്ക സോണ്‍ കണ്‍വെന്‍ഷന്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. സോണ്‍ പ്രചാരണ സമിതിക്ക് രൂപം നല്‍കി. ഭാരവാഹികളായി ബഷീര്‍ സഖാഫി കൊല്യം (ചെയര്‍മാന്‍), വടകര മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ കര്‍ണൂര്‍, കെ എച് അബ്ദുല്ല മാസ്റ്റര്‍(വൈ ചെയര്‍മാന്‍), ഷംഷാദ് ഹിമമി(ജന കണ്‍വീനര്‍), സിദ്ധീഖ് ഹനീഫി, ജുനൈദ് ഹിമമി( ജോ.കണ്‍വീനര്‍), ഫൈസല്‍ നെല്ലിക്കട്ട,അബ്ദുല്ല സഅദി തുപ്പക്കല്‍,ഇദ്ദീന്‍ കുഞ്ഞി(അംഗങ്ങള്‍) എന്നിവരെയും, ഹുസ്സൈന്‍ സഖാഫി (കുമ്പഡാജെ), അബ്ദുല്‍ റഹ്‌മാന്‍ സഅദി(നാരമ്പാടി), റിയാസ് ഹനീഫി(ബദിയടുക്ക), അബ്ദുല്‍ അസീസ് പെര്‍ള(പെര്‍ള), സഅദ് ഹിമമി(നെല്ലിക്കട്ട) എന്നിവരെ സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.
പൈവളിഗെ താജുല്‍ ഉലമ സൗധത്തില്‍ നടന്ന ഉപ്പള സോണ്‍ കണ്‍വെന്‍ഷനില്‍ എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ വിഷയവതരണം നടത്തി.കേരള മുസ്ലിം ജമാഅത്ത് ഉപ്പള സോണ്‍ വൈ പ്രസിഡന്റ് മുഹമ്മദ് ഹാജി സോങ്കാലിന്റെ അധ്യക്ഷതയില്‍ കെ എം മുഹമ്മദ് ഹാജി സോങ്കാല്‍ ഉത്ഘാടനം ചെയ്തു. ഉപ്പള സോണ്‍ പ്രചാരണ സമിതി ഭാരവാഹികളായി അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍(ചെയര്‍മാന്‍), മുസ്തഫ മുസ്ലിയാര്‍ കയര്‍കട്ടെ( ജന കണ്‍വീനര്‍), മൂസല്‍ ഫാളിലി (ഫിനാന്‍സ് സെക്രട്ടറി), കെ എം മുഹമ്മദ് ഹാജി സോങ്കാല്‍, സയ്യിദ് യാസീന്‍ ഉബൈദുല്ല തങ്ങള്‍, അബ്ദുല്ല മണ്ണംകുഴി, യൂസുഫ് ഹാജി, ഷഫീഖ് സഖാഫി, സിദ്ധീഖ് ഹിമമി, മുഹമ്മദ് സഖാഫി(വൈ ചെയര്‍മാന്‍), എന്നിവരെയും മൂസ സഖാഫി അംബികാനം( ഭക്ഷ്യ സുരക്ഷാ പദ്ധതി), ശരീഫ് മുസ്ലിയാര്‍(വിഭവ സമാഹരണം), അബ്ദുല്‍ അസീസ് ഹിമമി(മഹല്ല് സംഗമം), സത്താര്‍ മേര്‍ക്കള, മുനീര്‍ ഹിമമി(പ്രചാരണം) എന്നിവരെ വിവിധ വകുപ്പുകളുടെ കോര്‍ഡിനേറ്റര്‍മാരായും തിരഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *