05/02/2025
#National

ഭാരത് ജോഡോന്യായ് യാത്ര ഇന്ന്രണ്ടാം ദിനം; യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെ

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം. രാവിലെ 8 മണിക്ക് ഇംഫാലില്‍ നിന്നും പര്യടനം ആരംഭിക്കും. യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെയാണ്. ഇന്നത്തെ സമാപനം നാഗാലാന്‍ഡിലാണ്. രാഹുല്‍ ഗാന്ധി വൈകിട്ടോടെ നാഗാലാന്‍ഡില്‍ എത്തും.

മണിപ്പൂരിലെ ഥൌബലിലാണ് യാത്രയ്ക്ക് തുടക്കമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറിയതോടെ യാത്രക്ക് തുടക്കമായി. മണിപ്പൂരിലെ സാഹചര്യം സൂചിപ്പിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചാണ് രാഹുലും ഖര്‍ഗെയും യാത്രക്ക് തുടക്കമിട്ടത്. മണിപ്പൂരിനെ സമാശ്വസിപ്പിക്കാന്‍ ഇന്ന് വരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുല്‍ തുറന്നടിച്ചു.

ഞലമറ അഹീെ : ‘ചൂടിനെ വെല്ലുന്ന മത്സരച്ചൂടില്‍ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!

മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെയും ആര്‍എസ് എസിന്റെയും ഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഈ യാത്ര. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയടക്കം ബിജെപിയും നരേന്ദ്രമോദിയും ചേര്‍ന്ന് ചില ആളുകള്‍ക്ക് മുന്നില്‍ അടിയറ വച്ചിരിക്കുകയാണ്. അതിരൂക്ഷമായ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയുമാണ് രാജ്യം നേരിടുന്നത്. പിന്നാക്ക വിഭാഗങ്ങളുടെയെല്ലാം ശബ്ദം നഷ്ടമായിരിക്കുന്നു. ഈ വിഷയങ്ങള്‍ യാത്രയില്‍ ഉയര്‍ത്തിക്കാട്ടും. ദുരിതം നേരിടുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കെല്ലാമായാണ് ന്യായ് യാത്രയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *