7 വര്‍ഷം മുമ്പ് കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെവിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തി
ദൗത്യത്തിനിടെ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം 7 വര്‍ഷത്തിന് ശേഷം കണ്ടെത്തി. 29പ്രതിരോധ സേനാ ഉദ്യോഗസ്ഥരുമായി പോയ എഎന്‍-32 വിമാനത്തിന്റെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ചെന്നൈയില്‍ കടല്‍ത്തീരത്ത് നിന്ന് 3.1 കിലോമീറ്റര്‍ അകലെ നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ മാസം ലഭിച്ച അവശിഷ്ടങ്ങള്‍ വിദ?ഗ്ധ പരിശോധന നടത്തിയതില്‍ നിന്ന് എഎന്‍-32 വിമാനത്തിന്റേതാണ് ഇവയെന്ന് സ്ഥിരീകരിക്കുകയായിരുന്നു,. എഎന്‍-32ന്റെ മറ്റ് വിമാനങ്ങളൊന്നും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് മനസിലായതോടെ ഏഴ് വര്‍ഷം മുന്‍പ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിരോധ സേനാ ഉദ്യോ?ഗസ്ഥരുമായ പോയ വിമാനത്തിന്റേതാണെന്ന നി?ഗമനത്തിലേക്ക് ഉദ്യോ?ഗസ്ഥരെത്തി. അവശിഷ്ടങ്ങള്‍ കണ്ടെത്തിയ എന്‍ഐഒടിയിലെ സംഘം അവയുടെ ചിത്രങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഔദ്യോ?ഗിക സ്ഥിരീകരണം വന്നത്.
2016 ജൂലൈ 22 ന് ചെന്നൈയിലെ താംബരം എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് പോയ വിമാനം യാത്രാമധ്യേ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് കാണാതാവുകയായിരുന്നു.