05/02/2025
#Kasaragod

സഅദിയ്യ മഹബ്ബ ഫെസ്റ്റിന്പ്രൗഡ തുടക്കം

ദേളി : സഅദിയ്യ യതീംഖാന വിദ്യാര്‍ത്ഥികളുടെ കലാ മത്സര പരിപാടികള്‍ക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി വിവിധ കലാ മത്സര പ്രകടനങ്ങളാണ് സഅദിയ്യ മഹബ്ബവില്ല ഓഡിറ്റൊറിയത്തില്‍ സജ്ജമാക്കിയ വേദിയില്‍ അരങ്ങേറുന്നത്. ഉദ്ഘാടന സംഗമത്തില്‍ സയ്യിദ് ഇസ്മായില്‍ അല്‍ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. സഅദിയ്യ ശരീരത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു, സാമൂഹിക പ്രവര്‍ത്തകന്‍ എ ബി കുട്ടിയാനം മുഖ്യാതിഥിയായി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, ജാഫര്‍ സഅദി അച്ചൂര്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ ഹമീദ് സഅദി, ഇബ്രാഹിം സഅദി, സുലൈമാന്‍ സഖാഫി വയനാട്, ശിഹാബുദ്ദീന്‍ പരപ്പ, ഇല്യാസ് കാഞ്ഞങ്ങാട്, മുഹമ്മദ് കുട്ടി മൗലവി മദനി ഉസ്താദ് മൊഗ്രാല്‍, ഹനീഫ് സഖാഫി, ഇസ്മായില്‍ മാസ്റ്റര്‍, ലത്തീഫ് പള്ളത്തടുക്ക സംബന്ധിച്ചു. സാബിത് ബോവിക്കാനം സ്വാഗതവും സെക്രട്ടറി ഷാഹിദ് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *