എസ് വൈ എസ് പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം;കാസര്‍കോട്ട് വിളംബര റാലി ഇന്ന്
കാസര്‍ഗോഡ്: ശനിയാഴ്ച കൊല്ലം ആശ്രമ മൈതാനം യൂനുസ് കുഞ്ഞ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ വിളംബരമായി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കാസര്‍കോട്ട് റാലി നടക്കും.
എസ് വൈ എസിന്റെ പിന്നിട്ട 70 വര്‍ഷം വിളംബരം ചെയ്ത് 70 പതാക വാഹകര്‍ അണിനിരക്കുന്ന റാലി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച നഗരം ചുറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കും. എസ് വൈ എസ് കാസര്‍കോട് ജില്ലാ നേതാക്കളായ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, ബായാര്‍ സിദ്ദീഖ് സഖാഫി, ജലീല്‍ സഖാഫി മാവിലാടം, മൂസ സഖാഫി കളത്തൂര്‍, റഹീം സഖാഫി ചിപ്പാറ, റസാഖ് സഖാഫി കോട്ടക്കുന്ന്, ശിഹാബ് പാണത്തൂര്, അബൂബക്കര്‍ കാമില്‍ സഖാഫി, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
1954 ല്‍ സ്ഥാപിതമായ സമസ്ത കേരള സുന്നി യുവജന സംഘം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്. പ്രഖ്യാപന സമ്മേളനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 225 പ്രതിനിധികള്‍ സംബന്ധിക്കും.