സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം ഉറൂസ് മുബാറക് :സോണ്‍ കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം
പുത്തിഗെ : അടുത്ത മാസം 15 മുതല്‍ 18 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി ജില്ലയിലെ 9 സോണുകളിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ മുള്ളേരിയ സോണ്‍, 7.30ന് ചട്ടംചാല്‍ സുന്നി സെന്ററില്‍ ഉദുമ സോണ്‍, വൈകിട്ട് 3 മണിക്ക് അലാമിപ്പള്ളി സുന്നി സെന്ററില്‍ കാഞ്ഞങ്ങാട് സോണ്‍ കണ്‍വെന്‍ഷനുകള്‍ നടക്കുന്നു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ വിവിധ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നു. സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, ഡിവിഷന്‍ എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എസ്.ജെ .എം റൈഞ്ച്, എസ്.എം.എ റീജിനിയല്‍ നേതാക്കള്‍ സംബന്ധിക്കും.
ഈ മാസം 20 നകം ജില്ലയിലെ മുഴുവന്‍ സോണുകളിലും കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കും