ജാമിഅഃത്തുല്‍ ഹിന്ദ്മഹര്‍ജാന്‍ ഫെസ്റ്റ് സമാപിച്ചു.മൂഹിമ്മാത്ത് കൗകബുല്‍കുല്ലിയായി തിരഞ്ഞെടുക്കപ്പെട്ടു
ദേളി : ജാമിഅ സഅദിയ്യയില്‍ ജാമിഅഃത്തുല്‍ ഹിന്ദ് കാസറഗോഡ് ജില്ലാ ദാഇറയുടെ മഹര്‍ജാന്‍ ഫെസ്റ്റ് സമാപിച്ചു. മുഹിമ്മാത്ത് കൗകബുല്‍ കുല്ലിയയായി തിരഞ്ഞെടുക്കപ്പെട്ടു. 6 സ്ഥാപനങ്ങളില്‍ നിന്നായി 100 ഓളം വിദ്യാര്‍ത്ഥികള്‍ 50 ല്‍ പരം മത്സരിച്ചു. 283 പോയിന്റ് നേടി മുഹിമ്മാത്ത് ചാമ്പ്യന്മാരായി. 235 പോയിന്റ് നേടി സഅദിയ്യ ദഅവ കോളേജ് രണ്ടാം സ്ഥാനവും, 70 പോയിന്റ് നേടി ദാറുല്‍ ഇഹ്സാന്‍ മൂന്നാം സ്ഥാനവും നേടി. അസാസ് മദീനത്തൂര്‍ കോളേജ് 39 പോയിന്റ്, മുജമ്മഅ് 30 പോയിന്റ് നേടി. കലാ പ്രതിഭയായി ദാറുല്‍ ഇഹ്സാന്‍ വിദ്യാര്‍ത്ഥി സിനാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷതയില്‍ അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി, അഹ്‌മദ് ഹാജി ബണ്ടിച്ചാല്‍, സമ്മാനവിതരണം നടത്തി. അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഫത്താഹ് സഅദി, ശരീഫ് സഅദി മാവിലാടം, സംബന്ധിച്ചു.