സെനറ്റിലേക്ക്ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്തവര്‍ക്ക് പൊലീസ്സംരക്ഷണം നല്‍കണം: ഹൈക്കോടതി
കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
സെനറ്റ് മെമ്പര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചു. നെരത്തേ സെനറ്റ് യോഗത്തിനെത്തിയവരെ എസ്എഫ്‌ഐ തടഞ്ഞിരുന്നു. തുടര്‍ന്നാണ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പത്മശ്രീ ബാലന്‍ പൂതേരി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. എട്ടു പേര്‍ക്ക് സംരക്ഷണം നല്‍കാനാണ് കോടതി ഉത്തരവ്.