അധ്യാപകന്റെകൈവെട്ടിയ കേസ്; 13 വര്‍ഷത്തിന്ശേഷം ഒന്നാം പ്രതി സവാദ്എന്‍ഐഐയുടെ പിടിയില്‍
തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എന്‍ഐഐയുടെ പിടിയില്‍. അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) ആണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക യൂണീറ്റ് കണ്ണൂരില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 13 വര്‍ഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതി പിടിയിലാകുന്നത്.
2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാന്‍, ദുബായ്, അഫ്?ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു.
സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും 3 വര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു. കേസില്‍ ഭീകരവാദപ്രവര്‍ത്തനം തെളിഞ്ഞതായി എന്‍.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു. ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കല്‍, ഒളിവില്‍ പോകല്‍, വാഹനത്തിന് നാശം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയത്. 2011ലാണ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്.