രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ;പ്രതിഷേധവുമായിയൂത്ത് കോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം തടഞ്ഞത്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്.
വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വാഹനം ഇറങ്ങിയ ശേഷമായിരുന്നു വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.