ജാമിഅഃത്തുല്‍ ഹിന്ദ്മഹര്‍ജാന്‍ ഫെസ്റ്റ്സമാപനം ഇന്ന്
ദേളി : ജാമിഅഃത്തുല്‍ ഹിന്ദ് കാസറഗോഡ് ജില്ലാ ദാഇറയുടെ മഹര്‍ജാന്‍ ഫെസ്റ്റ് ഇന്ന് (ചൊവ്വ) സമാപിക്കും. രാവിലെ 8 മുതല്‍ ആരംഭിക്കുന്ന വ്യത്യസ്ത പരിപാടികളില്‍ 6 സ്ഥാപനങ്ങളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ അന്‍പതില്‍പരം മത്സരങ്ങളില്‍ മാറ്റുരക്കും. സമാപന സംഗമത്തില്‍ ഫത്താഹ് സഅദി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് എ പി അബ്ദുല്ല മുസ്ലിയാര്‍ മണിക്കോത്ത് ഉദ്ഘാടനം ചെയ്യും, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹുസൈന്‍ സഅദി കെ സി റോഡ് സമ്മാനം വിതരണം ചെയ്യും. മുജ്തബ ജമലുല്ലൈലി തങ്ങള്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, ഹാഷിം അഹ്സനി, സാദിഖ് അഹ്സനി, ഇബ്രാഹിം സഅദി, ശറഫുദ്ധീന്‍ സഅദി, ഇസ്മായില്‍ സഅദി പാറപ്പള്ളി, അഹ്‌മദ് ഹാജി ബണ്ടിച്ചാല്‍, ഖാദിര്‍ ഹാജി, ഡോ. സലാഹുദ്ധീന്‍ അയ്യൂബി സംബന്ധിക്കും.