ദുരിതാശ്വാസ നിധിവകമാറ്റല്‍; മുഖ്യമന്ത്രിക്കുംലോകായുക്തയ്ക്കുംഹൈക്കോടതി നോട്ടീസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹര്‍ജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആര്‍.എസ് ശശികുമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് നടപടി.
ദുരിതാശ്വാസ നിധിയില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയെന്നാണ് ആര്‍.എസ് ശശികുമാറിന്റെ പരാതി. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തില്‍ പരാതി നിലനില്‍ക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും ആരോപണം. പണം അനുവദിച്ചതിലെ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തിയ ലോകായുക്ത സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ നല്‍കാനുള്ള തെളിവുകള്‍ ഇല്ലെന്നായിരുന്നു വ്യക്തമാക്കിയത്.
പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂണ്‍ അല്‍ റഷീദും ഹര്‍ജി തള്ളിയത്. ഈ ഉത്തരവുകള്‍ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിടുണ്ട്.