കോട്ടയത്ത്ശബരിമല തീര്‍ത്ഥാടകരുടെബസ് മറിഞ്ഞ്ഡ്രൈവര്‍ മരിച്ചു
കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്.
മുണ്ടക്കയം-കോരുത്തോട് പാതയില്‍ കോസടിയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ബസ്സില്‍ 10 തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മധുര സ്വദേശികളായ അറുമുഖം (40), മുരുകന്‍ (47), അനിരുദ്ധന്‍ (14) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.