05/02/2025
#Kerala

കണ്ണൂര്‍ ടൗണ്‍ എസ്ഐക്കെതിരെകമ്മീഷണര്‍ക്ക് പരാതി നല്‍കിഎം വിജിന്‍ എംഎല്‍എ

കണ്ണൂരില്‍ എസ്ഐയും എം വിജിന്‍ എംഎല്‍എയും തമ്മിലുണ്ടായ വാക്ക്‌പോരില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് എസ്ഐക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം വിജിന്‍ എംഎല്‍എ. KGNA ഭാരവാഹികള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസെടുത്തു. എം വിജിന്‍ എംല്‍എയ്‌ക്കെതിരെ കേസടുത്തിട്ടില്ല.

നഴ്‌സസ് അസോസിയേഷന്‍ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്‍എ എസ് ഐയോട് പറഞ്ഞു.

എംഎല്‍എ ഉള്‍പ്പെടെയുള്ളവരോട് പുറത്ത് പോകണമെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുമെന്നും ഇതിനായി എല്ലാവരുടെയും പേരും വിവരവും രേഖപ്പെടുത്തണമെന്നും എസ്ഐ അറിയിച്ചതിനെ തുടര്‍ന്നാണ് വനിത പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ പേര് ചോദിച്ചത്.

എംഎല്‍എ പ്രകോപിതനായതോടെ പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ച് എസ്ഐ രംഗത്തെത്തി. ഇതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി. ഇത് പിണറായി വിജയന്റെ പൊലീസ് ആണെന്നും സുരേഷ്ഗോപി സ്‌റ്റൈല്‍ കളിച്ച് സര്‍ക്കാരിനെ മോശമാക്കരുതെന്നും എം വിജിന്‍ പറഞ്ഞു. കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് തടയാന്‍ കഴിയാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *