05/02/2025
#Kasaragod

മര്‍കസ് മൈമന്‍അസ്മാഹുല്‍ ഹുസ്‌നമജ്‌ലിസ് ഇന്ന്

മൊഗ്രാല്‍ പുത്തൂര്‍ : കോട്ടക്കുന്ന് മര്‍കസ് മൈമന്‍ സയ്യിദ് താഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ നടക്കുന്ന മാസാന്ത അസ്മാഉല്‍ ഹുസ്‌ന ദുആ മജ്‌ലിസ് ഇന്ന് വൈകുന്നേരം 7 മണിക്ക് മര്‍കസ് മൈമന്‍ ക്യാമ്പസ്സില്‍ നടക്കും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറയും.മജ്‌ലിസ് അമീര്‍ സുലൈമാന്‍ സഖാഫി ദേശാംകുളം മജ്ലിസിന് നേതൃത്വം നല്‍കും.സയ്യിദ് എസ്.കെ ജുനൈദ് ഹിമമി അല്‍ രിഫാഈ തങ്ങള്‍ ഉഡുപ്പി സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. റസാഖ് സഖാഫി കോട്ടക്കുന്ന്,അബ്ദുല്‍ സലാം സഅദി,അബ്ദുള്ള മുസ്ലിയാര്‍,കരീം മുസ്ലിയാര്‍,സ്വാലിഹ് ജൗഹരി ഘട്ടമനെ,മുസ്തഫ ഹനീഫി,അഡ്വ:ആശിര്‍ അബ്ബാസ് റസ്വി,നൗഷാദ് മൈമനി,മുനീര്‍ ഹാഷിമി,ഔഫ് ഹാജി,ബി കെ മൊയ്തു ഹാജി,ഹകീം ഹാജി,അഷ്റഫ് ഹാജി,കരീം ഹാജി കടവത്ത്,മമ്മു ഹാജി മൊഗ്രാല്‍ പുത്തൂര്‍,സിറാജ് കോട്ടക്കുന്ന്,മുഹമ്മദ് തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Leave a comment

Your email address will not be published. Required fields are marked *