മഹ്‌ളറത്തുല്‍ ബദ്‌രിയ വാര്‍ഷികവുംമദനീയം ആത്മീയ മജ്‌ലിസുംജനുവരി 9 ന് മുളിയടുക്കയില്‍
കുംബളഃമുളിയടുക്ക സുന്നീ സെന്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ വാര്‍ഷികവും മദനീയം ആത്മീയ മജ്‌ലിസും ജനുവരി 9 ന് മര്‍ഹൂം അബ്ദുല്‍ റഹ്‌മാന്‍ ഹാജി നഗറില്‍ നടക്കും
വൈകിട്ട് 5 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഹനീഫ് മിത്തല്‍ പതാക ഉയര്‍ത്തും, മുഹമ്മദ് ശാഫി മദനിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്യും, തുടര്‍ന്ന് നടക്കുന്ന മദനീയം ആത്മീയ മജ്‌ലിസിന് അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും. ജില്ലാ , സോണ്‍ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.