സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്:സ്വാഗതസംഘം ഓഫീസ് തുറന്നു
പുത്തിഗെ : 2024 ഫെബ്രുവരി 15 മുതല്‍ 18 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും സ്വഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സലാം ദാരിമി കുബണൂര്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി സ്വാഗത സംഘം യോഗം ഉത്ഘാടനം ചെയ്തു. അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് ഹുസ്സൈന്‍ അഹ്ദല്‍, ഹാജി അമീറലി ചൂരി, ഉമര്‍ സഖാഫി കര്‍ണൂര്‍, വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ബാസ് മുസ്ലിയാര്‍ ചേരൂര്‍, അബ്ബാസ് സഖാഫി മണ്ടമ, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, സുലൈമാന്‍ സഖാഫി ദേശാംകുളം,ഇസ്മായീല്‍ ഹാജി മധൂര്‍, സി എം എ ചേരൂര്‍, നാഷണല്‍ അബ്ദുള്ള, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, കെ.എച്ച് മാസ്റ്റര്‍ കോരിക്കാര്‍, റഹൂഫ് തെക്കില്‍, ഇബ്രാഹിം പുത്തിഗെ, സലിം കോപ്പ, അബ്ദുല്‍ ഖാദിര്‍ ഹാജി കളായി, ഖലീല്‍ അഹ്സനി മച്ചമ്പാടി, ഇബ്റാഹിം സഖാഫി അര്‍ളടുക്ക, ഹനീഫ് സഅദി കുമ്പോല്‍, ഫാറൂഖ് സഖാഫി കര, ഉമര്‍ ഹിമമി കോളിയൂര്‍, ഡിഎ മുഹമ്മദ് ചള്ളങ്കയം, ഉമര്‍ സഖാഫി കൊമ്പോട്, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, അഷ്റഫ് സഖാഫി ഉളുവാര്‍ സംബന്ധിച്ചു.