പശുക്കള്‍ കൂട്ടത്തോടെ ചത്തു;കുട്ടിക്കര്‍ഷകര്‍ക്ക്സഹായവുമായിനടന്‍ ജയറാം
തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കര്‍ഷകരുടെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടന്‍ ജയറാം. നടന്‍ ജയറാം കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തും. കുട്ടികള്‍ക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട് സന്ദര്‍ശിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണ ഉണ്ടെന്ന് കുട്ടിക്കര്‍ഷകര്‍.
5 ലക്ഷം രൂപയാണ് ജയറാം നല്കുകയെന്നാണ് വിവരം. 20 വര്‍ഷമായി ഇതുപോലെ പശുക്കളെ വളര്‍ത്തുന്ന ഒരാളാണ് ഞാന്‍. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാന്‍ അര്‍ഹനായ ആളാണ് ഞാന്‍. നാളെ എന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്നു പൈസയാണ് നല്‍കുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികള്‍ക്കായി ഈ പൈസ നല്‍കുന്നതില്‍ സന്തോഷമാണ്. ഞാനും ഒരു കര്‍ഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകുമെന്നും ജയറാം പറഞ്ഞു.
കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.
18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.