എന്റെ കോലമല്ലേ കത്തിച്ചുള്ളൂ,അവര്‍ എത്രയോ പേരെ കൊന്നിട്ടുണ്ട്’ എസ് എഫ് ഐ എയെ വിമര്‍ശിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം – കണ്ണൂരില്‍ തന്റെ കോലം കത്തിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് ഗഗര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
തന്റെ കോലം മാത്രമല്ലേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ അവര്‍ എത്രയോ പേരെ കൊന്നിട്ടുണ്ടെന്നും അത് അവരുടെ സംസ്‌കാരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. അദ്ദേഹമാണ് സമരക്കാരെ പിന്തുണക്കുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതെ ഇത് നടക്കില്ല. അവര്‍ തന്നെ ലക്ഷ്യംവെക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പുതുവര്‍ഷത്തലേന്ന് കണ്ണൂര്‍ പയ്യാമ്ബലം ബീച്ചിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.