സമസ്ത നൂറാം വാര്‍ഷികപ്രഖ്യാപനത്തിന് നഗരിയില്‍പതാക ഉയര്‍ന്നുഫ്‌ളാഗ് മാര്‍ച്ച് പ്രൗഢംപ്രഖ്യാപനം ഇന്ന്
കാസര്‍കോട് : സേവനത്തിന് ഒരു ശതകം പൂര്‍ത്തികരണത്തിലേക്ക് നീങ്ങുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന മഹാ സമ്മേളനത്തിന് ചട്ടഞ്ചാല്‍ മാലിക്ല്‍ ദീനാര്‍ നഗരിയില്‍ പതാക ഉയര്‍ന്നു. സമസ്തയുടെ സമുന്ന സാരഥികളെ സാക്ഷിയാക്കി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ ചേര്‍ന്നാണ് പതാക ഉയര്‍ത്തിയത്. 300 അംഗ പതാക വാഹകരുടെ സാന്നിദ്ധ്യം ചടങ്ങിന് ആകര്‍ഷണീയത പകര്‍ന്നു.
സമസ്ത മുശാവറ മെമ്പര്‍മാരായ അലവി സഖാഫി കൊളത്തൂര്‍, മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള, മുഹമ്മദിലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ , എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, സൈതലവി ചെങ്ങര, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, കെ പി ഹുസൈന്‍ സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാമിദ് ചൊവ്വ , യു സി അബ്ദുല്‍ മജീദ്, സയ്യിദ് ഷാഫി ബാഅലവി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് പറവൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍, അശ്രഫ് തങ്ങള്‍ ആദൂര്‍ , സയ്യിദ് ജലാല്‍ ബുഖാരി മളഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാംസ്‌കാരിക സമ്മേളനം കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു.
സമസ്തയുടെ പതാകക്ക് 60 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി തളങ്കര മാലിക് ദീനാറില്‍ നിന്നും 300 പതാക വാഹകര്‍ അണി നിരന്ന ഫ്‌ളാഗ് മാര്‍ച്ച് പ്രൗഢമായി. സമസ്തയുടെ പതാക അംഗീകരിച്ച് സ്ഥലത്തു നിന്ന് നഗരിയിലേക്ക് നടത്തിയ മാര്‍ച്ച് ആവേശം പകരുന്നതായി,
സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപനം സമ്മേളനം ഇന്നു (30ന്) വൈകിട്ട്‌ന 4 ന് ആരംഭിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നൂറാം വാര്‍ഷിക പ്രഖ്യാപനം നടത്തും. സമസ്ത പ്രസിഡന്റ് ഇ സു ലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി,
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പൊ ന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലി യാര്‍, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റ ഹ്‌മാന്‍ ഫൈസി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, തെന്നല അബൂ ഹനീഫല്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, റഹ്‌മത്തുള്ള സഖാഫി എളമരം, ഫിര്‍ദൗസ് സഖാഫി , മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രംസഗിക്കും.