സമസ്ത സമ്മേളനംനഗരത്തെ ആവേശത്തിലാക്കിഎസ് എസ് എഫ് ദഫ് പ്രദര്‍ശനം
കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി കാസര്‍കോട് നഗരത്തില്‍ ദഫ്,അറബന പ്രദര്‍ശനം നടത്തി. എസ് എസ് എഫ് സാഹിത്യോത്സവ് പ്രതിഭകളെ അണിനിരത്തി കാസര്‍കോടിന്റെ ഹൃദയതാളം എന്ന പേരില്‍ നടന്ന പരിപാടി എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട് ഉദ്ഘാടനം ചെയ്തു.നഗര മധ്യത്തില്‍ നടന്ന ദഫ്,അറബന പ്രദര്‍ശനം കാണികള്‍ക്ക് നവ്യാനുഭവമായി. എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ റഈസ് മുഈനി തൃക്കരിപ്പൂര്‍,ബാദുഷ സഖാഫി,മുര്‍ഷിദ് പുളിക്കൂര്‍,ഇര്‍ഷാദ് കളത്തൂര്‍, ഫൈസല്‍ സൈനി,സിദ്ദീഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.