പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസം;പൊലീസുകാര്‍ക്ക്ഗുഡ് സര്‍വീസ് എന്‍ട്രിനല്‍കുന്നതില്‍വി.ഡി സതീശന്‍
നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’ നല്‍കിയ നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്നും ഈ തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗുണ്ടകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി വെയിലത്ത് പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിയാകും. അത്രയ്ക്ക് ഭീരുവാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം പരിഹസിച്ചു.
വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താന്‍ മുഖ്യമന്ത്രി നോക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വരെ കേസെടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഒരു ഉപജാപക സംഘമാണ്. അവര്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി പരസ്പര സഹകരണത്തിലാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രതിന്ധിയില്‍ പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ വരുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷിക്കുന്നതിന് പ്രതിഫലമായി കുഴല്‍പ്പണ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിമോ എന്നാണ് ശ്രമം. ബിജെപിയെ സന്തോഷിപ്പിക്കാന്‍ ഇന്ത്യ മുന്നണിയിലേക്ക് സിപിഐഎം പ്രതിനിധിയെ അയക്കരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
സ്വതന്ത്ര പലസ്തീനു വേണ്ടിയുള്ള നിലപാടാണ് കോണ്‍ഗ്രസ് പ്രമേയം. അതില്‍ ശശി തരൂരിനും വി.ഡി സതീശനും മറിച്ചൊരു അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.