05/02/2025
#Kerala

കേരളത്തില്‍ഇന്നലെ കൊവിഡ്സ്ഥിരീകരിച്ചത് 200പേര്‍ക്ക്

രാജ്യത്ത് കൊവിഡ് ബാധ വര്‍ധിക്കുന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 412 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ പകുതിയും കേരളത്തിലാണ്. സംസ്ഥാനത്ത് 3096 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൊവിഡ് ഉയരുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.

കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും, കര്‍ണാടകയിലും കൊവിഡ് വ്യാപനമുണ്ട്. കര്‍ണാടകയില്‍ 122 പേര്‍ക്ക് കൊവിഡ് ബാധിച്ചു. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ചില നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ആശുപത്രികളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.

Leave a comment

Your email address will not be published. Required fields are marked *